സൂര്യകാലടിയിലേക്ക്...
സൂര്യനെ മറച്ചുകൊണ്ട് കാര്‍മേഘങ്ങള്‍ ആനന്ദ നൃത്തം ചവിട്ടുന്നു, മിന്നല്‍പിണരുകള്‍ പകലിനെക്കാള്‍ ശക്തിയോടെ, പ്രകാശത്തോടെ ഭൂമിയിലേക്ക് പതിക്കുന്നു. കര്‍ണങ്ങള്‍ തുളക്കുമാര് ഭൂമിക്കു ചുറ്റും ശക്തമായി ഇടിവെട്ടുന്നു, ഇതാ തുടങ്ങി കഴിഞ്ഞു മഴയുടെ താണ്ടവം. സമയം വൈകിട്ട് 4.45.
രാവിലെ മനസ്സില്‍ കുറിച്ചിട്ടതാണ് ഇന്ന് സൂര്യകാലടി മനയില്‍ പോകണമെന്നത് . ഓഫീസ് സമയം കഴിഞ്ഞ് പോകാമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍, എന്‍റെ രണ്ടു സുഹൃത്തുക്കള്‍കും സമ്മതം.ശാന്ദമായി രാവിലെ കണ്ട പ്രകൃതി വൈകിട്ടാകുമ്പോള്‍ ഞങ്ങള്‍ക്ക് എതിരാകുമെന്നു ഞാന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല പക്ഷേ മുന്നിലേക്ക് വെച്ച കാല്‍ പിന്നെലേക്കെടുക്കാന്‍ തോന്നിയില്ല.സുഹൃത്തുക്കളോട് ചോദിച്ചു, ഈ പെരുമഴയിലും അവര്‍ക്ക് സമ്മതം.പിന്നെ അധികം ചിന്ദിക്കേണ്ടി വന്നില്ല, മഴയെ വകവെക്കാതെ ഞങള്‍ യാത്രയായി...സൂര്യകാലടിയിലേക്ക്...
അതിവേഗം പോകുന്ന ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ഞങള്‍ അന്യോന്യം തമാശകള്‍ പറഞ്ഞു പോട്ടിചിരിക്കുനുണ്ടായിരുന്നു എന്നാലും ഞാന്‍ കാണാത്ത ആ സൂര്യകാലടി മനയുടെ ചിത്രവും ഇടക്കൊക്കെ ഞാന്‍ മനസ്സില്‍ വരക്കുന്നുണ്ടായിരുന്നു. പണ്ട് വായിച്ച അറിവുകളും, സിനിമയിലും നാടകത്തിലും കണ്ട സൂര്യകാലടിയും എന്‍റെ മനസ്സിന്‍റെ കോണിലാകെ ഓടിനടക്കാന്‍ തുടങ്ങി, ആ ബസ്സ് യാത്രയില്‍.ചവിട്ടുവരി എന്ന സ്ഥലത്ത് ബസ്സ് നിര്‍ത്തിയപ്പോള്‍ ഞാന്‍ മനസ്സില്‍ വരച്ച സൂര്യകാലടിമനയുടെ ചിത്രം പൂര്‍ണമായിരുന്നു.
ബസ്സ് സ്റ്റോപ്പില്‍ മുന്നിലായി സൂര്യകാലടി മനയും ഗണപതി ക്ഷേത്രവും എന്ന വലിയ ഒരു ആര്‍ച് കണ്ടു.അവിടെ നിന്നും നമ്മള്‍ എന്ന മൂവര്‍ സംഘം പതിയെ നടന്നുതുടങ്ങി. മഴ നന്നായി മാറിയിരിക്കുന്നു.മീനച്ചല്‍ ആറിന്‍റെ കുറുകേയുള്ള വിശാലമായ പാലത്തിലൂടെ നടന്നു മറുകരെ എത്തി. പിന്നെ നമ്മള്‍ക്കിടയില്‍ മീനച്ചല്‍ ആറിനെ കുറിച്ചായി സംസാരം. എന്നാലും സൂരയകാലടി മനയുടെ ചിത്രത്തില്‍ നിറം കൊടുക്കുന്നുണ്ടായിരുന്നു ഞാന്‍ അപ്പോഴും.സ്കൂള്‍ വിട്ടുവരുന്ന കുരുന്നുകളേയും, ജോലികഴിഞ്ഞ് വീട്ടിലേക്കു അതിവേഗം നടന്നു പോകുന്ന സ്ത്രീപുരുഷന്മാരേയും ആ നേരത്തു കാണാമായിരുന്നു. ഞങ്ങളും തമാശകള്‍ പൊട്ടിച്ചു മുന്നേറി.
അങ്ങനെ ഏകദേശം മനയുടെ അടുത്ത് എത്താറായപ്പോള്‍ നാലഞ്ച് സ്കൂള്‍ പിള്ളേര്‍ സംസാരിച്ചുകൊണ്ട് നില്കുന്നത് കണ്ടു. അതിലോരുവന്‍ ഭഗവാന്‍ വിഷ്ണു ചക്രം കറക്കുന്നതിനെക്കാള്‍ വേഗത്തില്‍ തന്‍റെ കൈലുള്ള പുസ്തകം വൈഷ്ണവ ചക്രം പോലെ തന്‍റെ ചൂണ്ടുവിരലില്‍ കറക്കുന്ന കാഴ്ച കണ്ടു ഞങ്ങള്‍ ചിരിതുടങ്ങി. സരസ്വതീദേവിയെ ആണല്ലോ പയ്യന്‍ കയ്യിലിട്ടു കറക്കുന്നത് എന്ന്ചിന്തിച്ചില്ല, പിന്നെ കണ്ട കാഴ്ച റോഡില്‍ നിന്നും പുസ്തകം പെറുക്കി എടുക്കുന്ന പാവം പയ്യനെ ആണ്.

നടന്നു നടന്നു ഒടുവില്‍ സൂര്ര്യകാലടി മനയുടെ മുന്നിലെത്തി. സമയം ഏകദേശം 6.10. ഹരിതാഭമായ ഒരു പ്രദേശം. കാട് എന്ന് തോന്നിക്കുന്ന കുറച്ചു കുറ്റിച്ചെടികള്‍ വളര്‍ന്നു നില്‍ക്കുന്ന സ്ഥലമാണ് ആദ്യം എന്‍റെ കണ്ണില്‍ പെട്ടത്. പിന്നെ ദൂരത്തായി ഒരു മനയും. എന്‍റെ മനസ്സില്‍ വരച്ച ചിത്രം ആ റോഡില്‍ ഉപേക്ഷിച്ച് ഞാന്‍ മുന്നിലേക്ക് നടന്നു, കാരണം ഞാന്‍ വരച്ച ചിത്രവുമായി ഇതിനു യാതൊരു സാമ്യവും എനിക്ക് തോന്നിയില്ല.
മനയുടെ മുന്നില്‍ കണ്ട പടിയില്‍ ചെരിപ്പുകള്‍ ഉപേക്ഷിച് ഞങ്ങള്‍ ഭയഭക്തി ബഹുമാനത്തോടെ മുന്നിലേക്ക് നടന്നു. എന്നാല്‍ ഒരു അമ്പലത്തിന്‍റെ യാതൊരു ലക്ഷണവും ഞങ്ങള്‍ അവിടെ കണ്ടില്ല. ഇതൊരു മനമാത്രമാണോ എന്നു ഞങ്ങള്‍ മൂവരും ചിന്തിച്ചു. കേട്ടുകേള്‍വി അനുസരിച്ച് ഇവിടെ ഒരു അമ്പലം കാണേണ്ട താനെന്ന് ഒരു സുഹൃത്ത് അഭിപ്രായം പറഞ്ഞു.ബാക്കി ഞങ്ങള്‍ രണ്ടുപേരും അതിനോട് യോജിച്ചു.
എന്നാല്‍ മനയില്‍ ഞങ്ങളെ സ്വാഗതം ചെയ്തത് കുറച്ചു ചോദ്യങ്ങളുമായി നിന്ന ഒരു ചെരുപ്പകാരനെന്നു തോന്നിക്കുന്ന തിരുമേനി ആയിരുന്നു.നിങ്ങളാരാ?എവിടെ നിന്ന് വരുന്നു?യെനധു ചെയ്യുന്നു?എന്നീ ചോദ്യങ്ങള്‍ ആദ്യം തന്നെ ഞങ്ങളെ അട്ഭുതപെടുത്തി.ഞാന്‍ പല അമ്പലങ്ങളിലും പോയിട്ടുന്ടെങ്ങിലും ഇതുപോലെ ചോദ്യങ്ങളാല്‍ സ്വാഗതം ചെയ്ത ഒരു ചരിത്രം എത്ര ഓര്‍ത്തിട്ടും മനസ്സില്‍ തെളിഞ്ഞില്ല.
എന്തായാലും ചോദ്യോത്തരം കഴിഞ്ഞ ഉടനെ ഞങ്ങള്‍ക്ക് മനയുടെ അകത്തു കയറാനുള്ള അനുവാദം ലഭിച്ചു. പരീക്ഷയില്‍ വിജയശ്രീലാളിതരായ വിദ്യാര്‍ഥികളെപോലെ ഞങ്ങള്‍ മനയുടെ അകത്തു കടന്നു.അകത്ത് കടന്ന ഞങ്ങള്‍ക് ഒരു അമ്പലവും അതിനുള്ളില്‍ ഒരു വിഘ്നേശ്വര വിഗ്രഹവും കാണാന്‍ സാധിച്ചു.ആ വിഗ്രഹം പൂക്കള്‍കൊണ്ട് നന്നായി അലങ്കരിച്ചിരിക്കുന്നു. വിഗ്രഹത്തിനു കീഴിലായി വിളക്കുകളും തെളിയിച്ചിട്ടുണ്ട്. ആ വിഗ്രഹത്തിന്‍റെ ശോഭ കണ്ടു ഞങ്ങള്‍ സാഷ്ടംഗം പ്രണമിച്ചു കൂപ്പുകൈകളോടെ നിന്നു.
വീണ്ടും അത്ഭുതം.അമ്പലത്തിന്‍റെ വലതു ഭാഗത്തായി കണ്ട മുറിയില്‍ നിന്നും ഒരു നൈറ്റി അണിഞ്ഞ ഒരു സ്ത്രീ പുറത്തേക്കു വരുന്നു അതേ മുറിയില്‍ കുട്ടികള്‍ കളിക്കുന്ന ചെറിയ കാറും കാണാം. അമ്പലത്തിന്‍റെ ഇടതു ഭാഗത്തായി ഒരടുക്കളയും കാണാം.ഞാന്‍ സുഹൃത്തിനോട് ചോദിച്ചു "ഇത് അമ്പലം തന്നെയാണോ?" എന്തായാലും ഉത്തരം അറിയാതെ മൂന്നുപേരും നിന്നു. പിന്നെ കുറച്ചു സമയം അവിടെ കണ്ട തിണ്ണയില്‍ ഇരുന്നു.ഞങ്ങള്‍ ഇരിക്കുന്നതിനു മുകളിലായി വവ്വാലുകള്‍ നേരുത്തേ സ്ഥലം പിടിച്ചിരുന്നു.ഞങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാനായി അവര്‍ ചില വിക്രിയകള്‍ കാട്ടികൊന്ടെയിരുന്നു. പതിയെ ഞങ്ങളുടെ തലകള്‍ക്ക് മുകളിലായി വട്ടമിട്ടു തുടങ്ങി. അവര്‍ക്ക് ഞങ്ങള്‍ ഒരു ശല്യം ആണെന്ന് സ്വയം മനസ്സിലാക്കി അവര്‍ക്കുവേണ്ടി സ്ഥലം ഒഴിഞ്ഞുകൊടുത്തു.
ആ സമയം ഒരു പൂജാരി അടുത്ത മുറിയില്‍ പൂജയുടെ ഒരുക്കങ്ങള്‍ ചെയ്യുന്നതായി കണ്ടു. അദ്ദേഹത്തോട് ദീപാരാധനയുടെ സമയം ചോദിച്ചു.6.30 എന്ന ഉത്തരം കിട്ടി. അധികം താമസിച്ചില്ല ദീപരധനയായി. വിഘ്നേശ്വരന്‍റെ പ്രസാദം നെറ്റിയിലിട്ട് ഞങ്ങള്‍ പുറത്തേക്കിറങ്ങി.
ആദ്യം കണ്ട, ആ ചോദ്യങ്ങളുമായി നിന്ന തിരുമേനി ഇതാ വീണ്ടും മനയുടെ മുന്നില്‍. എന്തെന്നറിയില്ല ഞാന്‍ തിരുമേനിയോട് തുറന്നു ചോദിച്ചു.എന്തിനാണ് ഞങ്ങള്‍ വന്നപ്പോള്‍ ചോദ്യങ്ങള്‍ എയ്തു ഞങ്ങളെ എതിരേറ്റത്?
തിരുമേനി ഒരു ചെരുപുചിരിയോടെ സ്വയം പരിചയപ്പെടുത്തി, "ഞാന്‍ സൂര്യകാലടി, ഇത് ഞങ്ങളുടെ മന"
അപ്പോള്‍ അത് ശെരിക്കുള്ള സുര്യകാലടി മന അല്ലാരുന്നോ?
ReplyDeleteYes it is a MANA more than a temple.
Delete